അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം: നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം.സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിനോട് പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.ജസ്റ്റിസ് എ കെ ശങ്കരൻ നമ്പ്യാർ അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ബോധവത്ക്കരണം ശക്തമാക്കണമെന്നും കോടതി പറഞ്ഞു. മൃഗങ്ങളെ ദത്തെടുക്കുന്നതിന് ക്യാമ്പുകൾ സജ്ജമാക്കണം. കാലാവധി കഴിഞ്ഞ അനിമൽ വെൽഫെയർ ബോർഡ് പുന:സംഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News