പാലക്കാട് വീട്ടമ്മയെ പീഢിപ്പിക്കാന്‍ ശ്രമിച്ച ആത്മീയ ചികിത്സകന്‍ അറസ്റ്റില്‍

പാലക്കാട് വീട്ടമ്മയെ പീഢിപ്പിക്കാന്‍ ശ്രമിച്ച ആത്മീയ ചികിത്സകന്‍ അറസ്റ്റില്‍. ചാലിശ്ശേരി കറുകപ്പുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ തങ്ങളെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 28നാണ് കുടുംബ പ്രശ്നത്തിന് പരിഹാരം തേടി വീട്ടമ്മ ആത്മീയ ചികിത്സകനായ സെയ്ദ് ഹസ്സന്‍ കോയ തങ്ങളെ സമീപിച്ചത്. ഇവിടെ വെച്ച് വീട്ടമ്മയെ പ്രതി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട വീട്ടമ്മ ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിനും വ്യാജ ചികിത്സക്കുമായി പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ-ആത്മീയ ചികിത്സക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

ജീവന് അപകടം വരുത്തുന്ന മരുന്നുകളും മന്ത്രവാദവും പ്രതി നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയുടെ പേരിലുള്ള ഇന്റർനാഷണൽ ഹ്യൂമൺ റെയ്റ്റ്സ് കമ്മീഷൻ പ്രവാസി വിങ്ങ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന ഐ.ഡി കാർഡും ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തു. വ്യാജ ചികിത്സ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News