രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ഹര്‍ഷാദ് രക്ഷിച്ചത് കൂടെയുള്ള മറ്റ് ജീവനക്കാരെക്കൂടി; ഹര്‍ഷാദിന്റെ മരണം 17 വര്‍ഷത്തെ സേവനത്തിന് ശേഷം

 തിരുവനന്തപുരം മൃഗശാലയില്‍ കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ഹര്‍ഷാദ് രക്ഷിച്ചത് മറ്റ് ജീവനക്കാരെക്കൂടിയാണ്. അടുത്തിടെയാണ് ഈ രാജവെമ്പാല മൃഗശാലയില്‍ പുതുതായെത്തിയത്.

കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെയാണ് രാജവെമ്പാല കടിയേറ്റ് ഹര്‍ഷാദിന്റെ മരണപ്പെട്ടത്. കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവര്‍ക്ക് അപകടം വരാതിരിക്കാന്‍ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് ഹര്‍ഷാദ് പുറത്തിറങ്ങിയത്.

കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിനേഴ് വര്‍ഷത്തെ ജോലിക്ക് ശേഷമാണ് ഹര്‍ഷാദിന്റെ മരണം. താല്‍ക്കാലിക ജീവനക്കാരനായ ഹര്‍ഷാദ് വിഷപാമ്പുകള്‍ക്ക് നടുവില്‍ സാഹിസിക സമരം നടത്തിയാണ് ജോലി സ്ഥിരത നേടിയത്.

കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടതിന്റെ മുറിപ്പാടുകള്‍ കയ്യിലും ശരീരത്തിലുമുള്ള മൃഗശാലജീവനക്കാരന്‍ കൂടിയായിരുന്നു ഹര്‍ഷാദ് .

അമ്പൂരി കൂട്ടപ്പു പ്ലാവിള വീട്ടില്‍ ഹര്‍ഷാദ് കാട്ടാക്കടയില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.സ്വന്തമായി വീടില്ലാത്ത ഹര്‍ഷാദിന്റെ ഏക വരുമാനത്തിലാണ് കുടുംബം പുലര്‍ന്നിരുന്നത്.

വര്‍ഷങ്ങളായുള്ള പരിപാലനത്തിലൂടെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹര്‍ഷാദിന് അറിയാമായിരുന്നു. എന്നാല്‍ രാജവെമ്പാല അടുത്തിടെയാണ് മൃഗശാലയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News