ജനശ്രദ്ധ നേടി സത്യജിത്ത് റായി കഥകളുടെ ആന്തോളജി വെബ് സീരീസ്

വിശ്വോത്തര ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത്ത് റായിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി വെബ് സീരീസ് റേ ശ്രദ്ധനേടുന്നു. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക് ചൗബേ, വസന്‍ ബാല തുടങ്ങിയവരാണ് സീരീസിന്റെ സംവിധായകര്‍. നെറ്റ്ഫ്ലിക്സിലാണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.

റായ് കഥകളുടെ പുതുകാല ആവിഷ്‌കാരം ആന്തോളജി രൂപത്തിലാണ് നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് കഥാപാത്രങ്ങളുടെ കഥകള്‍ പറയുന്ന നാല് ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് മൂന്ന് സംവിധായകരാണ്. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക് ഛൗബേ, വസന്‍ ബാല എന്നിവര്‍.

മനോജ് ബാജ്‌പെയ്, ഹര്‍ഷ്‌വര്‍ധന്‍ കപൂര്‍, ഗജ്‌രാജ് റാവു, അലി ഫസല്‍, ശ്വേത ബസു പ്രസാദ്, അനിന്ദിത ബോസ്, കെ കെ മേനോന്‍, ബിഡിത ബാഗ്, ദിബ്യേന്ദു ഭട്ടാചാര്യ, രാധിക മദന്‍, ചന്ദന്‍ റോയ് സന്യാല്‍, ആകാന്‍ഷ രന്‍ജന്‍ കപൂര്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫോര്‍ഗെറ്റ് മി നോട്ട്, ഹംഗാമാ ഹേ ക്യോന്‍ ബര്‍പ, ഭാനുപ്രിയ, സ്പോട്ട്ലൈറ്റ് തുടങ്ങി റായുടെ നാല് കഥകളാണ് സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അലിഫസല്‍, ശ്വേത ബസു, മനോജ് ബാജ്പേയി, ഗിരിജ റാവു, കെ.കെ മേനോന്‍, രാധിക മദന്‍, ഹര്‍ഷവര്‍ധന്‍ കപൂര്‍ എന്നിവരെക്കൂടാതെ മലയാളി നടിയും മോഡലുമായ ശ്രുതി മേനോനും സീരീസില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News