സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും; ഡി ജി പി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ.അനില്‍കാന്ത്. സ്വര്‍ണക്കടത്ത് തടയാന്‍ പ്രത്യേക സ്കീം കൊണ്ടുവരുമെന്നും ഡി.ജി.പി വ്യക്തമാക്കി.

സ്ത്രീ സുരക്ഷയില്‍ എന്‍.ജി.ഒമാരുടെ സഹായം തേടും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും. സ്ത്രീധനമടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും.

അടിസ്ഥാന പൊലീസിംഗ് നവീകരിക്കുമെന്നും ഡിജിപി പറഞ്ഞു. എല്ലാ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കും. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്‍കി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News