ഓൺലൈൻ പഠനം: സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും

കൊവിഡ് കാലത്ത് സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി നാട് കൈകോർത്തപ്പോൾ സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും. കഴിഞ്ഞ പത്ത് വർഷത്തിലധികമായി തായിനേരി, കോറോം എന്നിവിടങ്ങളിൽ തനിച്ചും കുടുംബമൊത്തും താമസിച്ച് കൂലിവേല ചെയ്‌തു വരുന്ന ആസാം സ്വദേശികളായ 13 പേർ ചേർന്നാണ് സ്‌മാർട്ട് ഫോൺ വാങ്ങി നൽകിയത്.

സന്തോഷ് മജ്വർ,അഗ്നോ,നിർമൽ,ജൂഗിൾ,ഉജിത്,പിതം,സുനിൽ റാം,പാത്തു,ലല്ലു,വിശ്വനാഥ്,വിഷ്ണുപട്ടേൽ,മേസ്ത്രി പ്രമോദ്.പി.വി കോറോം എന്നിവർ ചേർന്നാണ് ഫോൺ വാങ്ങി നൽകിയത്.പയ്യന്നുർ നഗരസഭ ചെയർമാൻ കെ വി ലളിത ഫോൺ ഏറ്റുവാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here