രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചത് 853പേര്‍

രാജ്യത്ത് 46,617 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 853പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ആകെ കൊവിഡ് മരണം 4 ലക്ഷം കടന്നു. രാജ്യത്തെ കൊവിഡ് വ്യാപനം കുറയാത്ത 6 സംസ്ഥാനങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 59,384 പേര്‍ രോഗമുക്തി നേടി. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.09 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ ദിവസം 853പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് നാല് ലക്ഷം കടന്നു. നിലവില്‍ 34 കോടി ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഡെല്‍റ്റ വകബേധത്തിനെതിരെ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അതിനിടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സംസ്ഥാനങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.

കൊവിഡ് വ്യാപനം കുറയാത്ത 6 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദര്‍ശിക്കുക. കേരളം അരുണാചല്‍പ്രദേശ് ഒഡിഷ ചത്തിസ്ഘട്ട് ത്രിപുര മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുകയും കോവിഡ് സാഹചര്യം വിലയിരുത്തുകയും ചെയ്യും. ഡോ. രുചി ജയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളം സന്ദര്‍ശിക്കുക.

സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധം, കൊവിഡ് സാഹചര്യം ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലന്‍സുകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ മുതലായവയുടെ ലഭ്യത, വാക്‌സിനേഷന്‍ പുരോഗതി തുടങ്ങിയവ കേന്ദ്ര സംഘം നിരീക്ഷിക്കുകയും, പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel