
ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് 4 ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ 3 ഇടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചിരുന്നു. അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് ഡ്രോണിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.
ബിഎസ്എഫ് ജവാൻമാർ ഡ്രോണിന് നേരെ വെടിയുതിർത്തത്തോടെ ഡ്രോൺ അപ്രത്യക്ഷമായി. ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ ശേഷം കശ്മീരിൽ സുരക്ഷാസേനകൾ അതീവ ജാഗ്രതയിലാണ്.
അതേസമയം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനുള്ളിലും ഡ്രോൺ കണ്ടെത്തി.സുരക്ഷ വീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. പുതിയ സംഭവ വികാസങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി ഇന്ന് ജമ്മുവിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here