മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ഇക്കാര്യത്തിൽ എന്നെ ഞെട്ടിച്ചിട്ടുള്ളത്

എന്നെ അത്ഭുതപ്പെടുത്തിയ മൂന്നുപേരേയുള്ളൂ മലയാളസിനിമയില്‍; തുറന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്;ജെ ബി ജങ്ഷനിലൂടെയാണ് റോഷൻ ആൻഡ്രൂസ് ഇക്കാര്യം വെളിപ്പെടുത്തുന്നത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ഇക്കാര്യത്തിൽ എന്നെ ഞെട്ടിച്ചിട്ടുള്ളത്

തന്റെ സിനിമകളിലെ അഭിനേതാക്കളുടെ ഗുണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ റോഷന്‍ ആൻഡ്രൂസ് .സിനിമയിലെ ഡയലോഗ് പെട്ടെന്നുതന്നെ പഠിച്ച് പറയുന്ന മൂന്നുപേരെയാണ് താന്‍ മലയാളസിനിമയില്‍ കണ്ടിട്ടുള്ളതെന്ന് റോഷന്‍ പറയുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ആ മൂന്നുപേരെന്ന് റോഷന്‍ പറയുന്നു.പിന്നീട് ഒരാള്‍ കൂടിയുണ്ട് അത് അമ്പിളിച്ചേട്ടനാണെന്നും അദ്ദേഹം പറഞ്ഞു.

“നിരുപമ എന്ന വേഷം ചെയ്യുമ്പോൾ മഞ്ജു ശരിക്കും എന്നെ ഞെട്ടിച്ചുകളഞ്ഞു.മൂന്നുപേജ് നിമിഷങ്ങൾ കൊണ്ട് കാണാതെ പറയും .അതും സഞ്ജയുറെ സ്ക്രിപ്ട്.എത്ര പേജ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് പോലെ നമ്മളെ ഞെട്ടിച്ചുകൊണ്ട് ഡയലോഗ് പഠിക്കും. ഡബ്ബിംഗ് ചെയ്യുമ്പോഴുംഅത് തന്നെ” എന്നാണ് റോഷന്‍ മഞ്ജുവിനെ പറ്റി പറയുന്നത്.

‘മഞ്ജു ഒരു സീന്‍ അഭിനയിക്കുമ്പോള്‍ 25 ഷോട്ടുകള്‍ ഉണ്ടെന്ന് വെക്കുക അതില്‍ ഒരു ഷോട്ട് എടുക്കുമ്പോള്‍ അതിന് തൊട്ടുമുമ്പുള്ള ഷോട്ടിലെ ഡയലോഗ് മഞ്ജു കാണാതെ പഠിച്ചിട്ടുണ്ടാവും. ആ ഡയലോഗ് പല തവണ പറഞ്ഞിട്ടാണ് എടുക്കേണ്ട ഷോട്ടിലേക്ക് വരുന്നത്. ഞാന്‍ അത് മഞ്ജുവില്‍ മാത്രം കണ്ടിട്ടുള്ള ശീലമാണ്. മഞ്ജുവിന്റെ ഡെഡിക്കേഷന്‍ ആണ് അതില്‍ കാണുന്നത്,’ റോഷന്‍ പറഞ്ഞു.

എന്നാല്‍ അഭിനയിക്കുന്നതിന് മുന്‍പ് എല്ലാവരും ആ പ്രക്രിയ ചെയ്യാറുണ്ടെന്നാണ് താന്‍ കരുതിയതെന്നും കുറച്ച് മുന്‍പ് എടുത്ത ഷോട്ടിന്റെ തുടര്‍ച്ചയായി അടുത്ത ഷോട്ട് ചെയ്യുന്നത് എളുപ്പമാക്കാനാണ് താന്‍ ഡയലോഗുകള്‍ പറഞ്ഞ് നോക്കുന്നതെന്നും മഞ്ജു പറഞ്ഞു.

മറ്റാരെങ്കിലും പ്രോംപ്റ്റ് ചെയ്ത് ഡയലോഗ് പറയുന്നതിനേക്കാള്‍ എളുപ്പം സ്വയം പഠിച്ച് പറയുന്നതാണെന്ന് മഞ്ജു മറുപടി നൽകുന്നുണ്ട് .പണ്ട് മുതലേ പ്രോംപ്റ്റിംഗ് അല്ല ഡയലോഗ് കാണാതെ പഠിക്കുന്നതാണ് ശീലം. അത് തുടര്‍ന്നുപോരുക എന്നത് മാത്രമേ ചെയ്യുന്നുള്ളുവെന്നും മഞ്ജു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here