ബേപ്പൂരിൽ നിന്നും യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിൽ നിന്നും യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ.ടൂറിസം, ഫിഷറീസ്, തുറമുഖ വകുപ്പുകൾ സംയുക്തമായി ബേപ്പൂർ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിലേക്ക് ചരക്കുമായി ബേപ്പൂരിൽ നിന്നും ആദ്യമായി പോകുന്ന കണ്ടെയിനർ ഷിപ്പിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സമുദ്രതീര ചരക്ക് കപ്പൽ സേവനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും ബേപ്പൂരിലെത്തിയ ഹോപ്പ് 7 എന്ന കപ്പലിലാണ് ആദ്യ കയറ്റുമതി കണ്ടെയിനർ കൊണ്ടു പോയത്.

ചരക്ക് നീക്കത്തിനാവശ്യമായ എല്ലാ രേഖകളും ലഭ്യമായ ശേഷമാണ് അന്താരാഷ്ട്ര തലത്തിലുള്ള ചരക്ക് നീക്കം നടത്തുന്നത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും കപ്പൽ സർവ്വീസ് ഉണ്ടാകും ബേപ്പൂരിനെ കൂടാതെ അഴീക്കൽ തുറമുഖത്തും കണ്ടെയിനർ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News