കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് ഓഫീസ് കവരത്തിയിലേക്ക് മാറ്റും. 8 ജീവനക്കാരില്‍ 5 പേരെ കവരത്തിയിലേക്ക് മാറ്റി. കൃഷി , മൃഗ സംരക്ഷണ ഓഫീസുകളും വൈകാതെ കവരത്തിയിലേക്ക് മാറ്റും.

കേരളത്തിലെത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമായിരുന്ന ഓഫീസാണ് അടച്ചുപൂട്ടുന്നത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് തുടങ്ങിയത്.

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് വിവരം.

ഓഫീസ് അടച്ചുപൂട്ടുന്ന വിഷയം പ്രധാമന്ത്രിയുടേയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം പിമാരായ ടി.എന്‍ പ്രതാപന്‍, എളമരം കരീം തുടങ്ങിയവര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News