കാനഡയില്‍ ഉഷ്ണ തരംഗത്തിനൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും

കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമിടയിൽ കാട്ടുതീ വ്യാപനത്തിലും ദുരിതത്തിലായിരിക്കുകയാണ് കാനഡ. പടിഞ്ഞാറൻ കാനഡയിൽ ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രിട്ടീഷ്- കൊളംബിയ പ്രവിശ്യയിൽ 62 പുതിയ തീപ്പിടുത്തങ്ങൾ രേഖപ്പെടുത്തിയതായി കാനഡ പ്രധാനമന്ത്രി ജോൺ ഹൊർഗാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിലെ സ്ഥിതി അതിഗുരുതരമാണ്. അടുത്ത ഘട്ടങ്ങളിൽ മുന്നോട്ട് പോകുമ്പോൾ കനേഡിയൻ സായുധ സേനാ ജീവനക്കാരുടെ പിന്തുണയോടെ രക്ഷാപ്രവർത്തനം നടത്തുമെന്ന് പ്രതിരോധ മന്ത്രി ഹർജിത് സഞ്ജൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, തീപ്പിടുത്തവുമായി ബന്ധപ്പെട്ട മരണമോ പരിക്കുകളോ അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല. വാൻകോവറിൽ നിന്ന് വടക്കുകിഴക്കൻ ഭാഗത്ത് 250 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതർ പറഞ്ഞു.

ലിട്ടൺ മേഖലയിലാണ് തീ വ്യാപിക്കുന്നത് രൂക്ഷമായത്. കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അടുത്ത രണ്ട് ദിവസവും രാജ്യത്ത് റെക്കോർഡ് ചൂട് തുടരാൻ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

ബ്രിട്ടിഷ് കൊളംബിയയിൽ മാത്രം 5 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 486 മരണങ്ങളാണ്. പടിഞ്ഞാറൻ കാനഡയിലും വടക്കുകിഴക്കൻ യു.എസിലുമാണ് പ്രകൃതിയുടെ സംഹാരതാണ്ഡവം തുടരുന്നത്.വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന വായുസമ്മർദം മൂലം അന്തരീക്ഷതാപം കൂടിയതോടെയാണ് ഉഷ്ണതരംഗ പ്രതിഭാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel