ഇനി ധൈര്യമായി മുഖക്കുരുവിനോടു ഗുഡ്‌ബൈ പറയാം അടുക്കളയിലുള്ള നിസാര പൊടിക്കൈകള്‍ മാത്രം മതി

മുഖക്കുരു ഒരു രോഗമല്ല. ഞെക്കിപ്പൊട്ടിക്കുകയോ കൈകൊണ്ട് തടവുകയോ ചെയ്യരുത്. മത്സ്യം, മാംസം, മുട്ട, വെണ്ണ, തൈര്, പരിപ്പ്, ചോക്ലറ്റ് എന്നിവ വര്‍ജിച്ചാല്‍ ഒരു പരിധിവരെ മുഖക്കുരുവിന് ആശ്വാസം കിട്ടും. പച്ചക്കറികളും പഴങ്ങളും പാലും പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. പച്ചവെള്ളം കുടിക്കുന്നതും ശീലമാക്കുക. മുഖക്കുരു അകറ്റാന്‍ ഇതാ ചില എളുപ്പവഴികള്‍.

നാരങ്ങാനീര്

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നാരങ്ങാനീര് പഞ്ഞിയില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അല്‍പം കറുവാപ്പട്ടയുടെ പൊടി ചേര്‍ത്തും മുഖക്കുരുവില്‍ പുരട്ടാം.നാരങ്ങാ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.

ഐസ്


ഐസ് ഒരു വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവിടേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാന്‍ സഹായിക്കകയും ചെയ്യുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുക. മുഖക്കുരുവിനു പെട്ടെന്ന് ശമനമുണ്ടാകും

വെളുത്തുള്ളി


ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും ഇതാവര്‍ത്തിക്കാം

തേന്‍


തേന്‍ പഞ്ഞിയില്‍ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. മുഖക്കുരുവിനു പെട്ടെന്നു ശമനമുണ്ടാകും.ദിവസത്തില്‍ പല തവണ ഇതാവര്‍ത്തിക്കാം

രക്തചന്ദനം


രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.

പപ്പായ


നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. മുഖക്കുരു മാറി ചര്‍മം തിളങ്ങാന്‍ ഇതുപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News