എന്തിനാണ് നിങ്ങൾ പ്രണയം നഷ്ടപ്പെടുത്തുന്നതെന്ന് ?? മോഹൻലാലിൻറെ ചോദ്യം.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഇപ്പോൾ വരാനിരിക്കുന്ന ആറാട്ടു ഗോപനിൽ വരെ ഓരോ മലയാളിയും മോഹൻലാലിനെ കാണുന്നത് വലിയ അത്ഭുദമായിട്ടാണ്. നടന്ന വിസ്മയം എന്നാണ് പലരും മോഹൻലാലിനെ വിശേഷിപ്പിക്കാറുള്ളത്.അഭിനയത്തിനൊപ്പം സംവിധായകന്റെ വേഷം കൂടി എടുത്തു കഴിഞ്ഞു മലയാളികളുടെ പ്രിയപ്പെട്ട ലാൽ.

പാട്ടുകളിലെ ലാലിസവും സിനിമയിലെ പ്രണയരംഗങ്ങൾ അഭിനയിക്കുന്നതിന്റെ മാജിക്കിനെക്കുറിച്ചും പലപ്പോഴും ചർച്ചകൾ ഉണ്ടായിട്ടുണ്ട് . ജെബി ജെംഗ്ഷന് നൽകിയ അഭിമുഖത്തിൽ പ്രണയരംഗത്തെ കുറിച്ച് വളരെ രസകരമായ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു .

സിനിമയിൽ പ്രണയം രംഗം അഭിനയിക്കുമ്പോൾ മോഹൻലാൽ എന്നതിൽ ഉപരി കഥാപാത്രമായി മാറുമോ? അങ്ങനെ മാറുകയാണെങ്കിൽ എപ്പോഴാണ് തിരിച്ച് മോഹൻലാൽ ആയി മാറുന്നത്? അതോ ആകില്ലേ എന്നായിരുന്നു നടൻ മുകേഷിന്റെ ചോദ്യം. ഒരു സിനിമയുടെ മികച്ചതാവണമെങ്കിൽ എല്ലാവരും കംഫർട്ടബിളായി അഭിനയിക്കണം. കൂടെയുള്ളവർ അവർ ഫ്രീയായി അഭിനയിച്ചാൽ മാത്രമേ നമുക്കും നല്ലത് പോലെ അഭിനയിക്കാൻ സാധിക്കുകയുളളൂ. അതിന് വേണ്ടി അവരെ ആ സമയത്ത് ഞാൻ കംഫർട്ടബിൾ ആക്കാറുണ്ട്. പ്രത്യേകിച്ച് പ്രണയരംഗങ്ങളിൽ .

ഒരു പരിചയവും ഇല്ലാത്ത രണ്ട് പേരായിരിക്കും പ്രണയം അഭിനയിക്കുക. അതുകൊണ്ട് നമ്മൾ ചില തമാശകളൊക്കെ പറഞ്ഞ് അവരെ ഓക്കെയാക്കാൻ നോക്കും. അത് നമുക്ക് കൂടി വേണ്ടിയിട്ടാണ്. നടന്റെ പ്രണയം എപ്പോൾ പോകും എന്നുള്ള ചോദ്യത്തിനും മോഹൻലാൽ രസകരമായ ഉത്തരം നൽകി. കട്ട് എന്ന് പറയുമ്പോൾ അവർക്ക് പ്രണയം പോകും എന്നാൽ എനിക്ക് സിനിമ തീരുന്നത് വരെ ആ പ്രണയം ഉണ്ടാകും.

എന്തിനാണ് നിങ്ങൾ പ്രണയം നഷ്ടപ്പെടുത്തുന്നത് .അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. എന്റെ പ്രണയം നിഷേധിക്കാൻ നിങ്ങൾക്ക് ഒരാൾക്കും അവകാശമിള്ള .നിങ്ങൾക്ക് പ്രണയിക്കാതിരിക്കാം എനിക്ക് പ്രണയിച്ചാൽ എന്താണ് കുഴപ്പം…

പ്രണയം എന്ന് പറയുന്നത് ഏറ്റവും മനോഹരമായ ഒരു വികാരമാണ്. എല്ലാ ജീവജാലങ്ങൾക്കും തോന്നുന്ന ഒന്നാണ്. എല്ലാത്തിനോടും പ്രണയം തോന്നാം. അത് അതിൽ തന്നെ കിടന്നോട്ടെ, നമ്മൾ അതിൽ നിന്ന് എന്തിനാണ് മാറുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News