മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്ക് ‘ഏജന്റില്‍ വില്ലനായി മമ്മൂക്ക

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വര്‍ഷങ്ങളായി തന്റെ താരസിംഹാസനം മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ തന്നെ അദ്ദേഹം തുടരുകയാണ്. ഇതിനിടെ ചിലപ്പോഴൊക്കെ മറ്റ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ദളപതി പോലുള്ള വലിയ വിജയ ചിത്രങ്ങളിലൂടെയാണ് മറ്റ് ഭാഷകളിലും മമ്മൂട്ടി സ്ഥാനം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അഖില്‍ അക്കിനേനി നായകനാകുന്ന ഈ സിനിമയുടെ പേര് ഏജന്റ് എന്നാണ്.

അനില്‍ സുങ്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സ്പൈ ഏജന്റായി വേഷമിടുന്ന അഖിലിനെ വെല്ലാന്‍ ഒരു മാസ് വില്ലനായി തന്നെയായിരിക്കും മമ്മൂട്ടിയുടെ വരവെന്നാണ് ലഭിക്കുന്ന സൂചന.

സിനിമയുടെ ചിത്രീകരണം ജൂലൈ 12ന് ആരംഭിക്കുമെന്നാണ് അറിയിപ്പ്. സംഗീതം തമന്‍ രചിച്ചിരിക്കുന്നത് വാംസിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News