കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍. മൂന്നാം തരംഗത്തെ നേരിടാന്‍ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞു. രാജ്യത്തെ 71 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

ഇന്ത്യന്‍ വാക്സിന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കോവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ആക്റ്റീവ് കേസുകളില്‍ 86% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 3 ന് 81.1 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് നിലവില്‍ 97%. മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കുറഞ്ഞു തുടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി കൊവിഡ് ബാധിക്കുന്നവുടെ എണ്ണത്തില്‍ ഒരാഴ്ചക്കിടെ 13 ശതമാനം കുറവ് വന്നിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ കൊവാക്‌സിന്‍, കോവിഷില്‍ഡ് എന്നീ വാക്സിന്‍ സ്വീകരിച്ച ഇന്ത്യക്കാരെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ 9 രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്സിന്‍ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകളും 853 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 59,384 പേര്‍ രോഗമുക്തി നേടി. 5 ലക്ഷത്തിലേറെ ആക്റ്റീവ് കേസുകള്‍ രാജ്യത്ത് നില്‍വിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News