മൈക്രോസോഫ്റ്റിലെ സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഡല്‍ഹി സ്വദേശിയായ അദിതി സിംഗാണ് മൈക്രോസോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ളൗഡ് പ്ലാറ്റ്‌ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹരിച്ചത്.

കരുത്തുറ്റ സിസ്റ്റങ്ങളില്‍ ബഗ് ട്രാക്കിംഗില്‍ അദിതി ഇത്തരമൊരു വഴിത്തിരിവ് സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. രണ്ട് മാസം മുമ്പ്, ഫേസ്ബുക്കില്‍ താരതമ്യപ്പെടുത്താവുന്ന ആര്‍ സി ഇ ബഗ് കണ്ടെത്തിയ 5.5 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു.

ഇരുപതുകാരിയായ അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിങ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്റെ ആഗ്രഹമെന്ന് അദിതി പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിമറിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വ്യകത്മാക്കി. ഒരു വര്‍ഷം മുമ്പാണ് അദിതി ബഗ് ബൗണ്ടി ഹണ്ടിംഗ് ആരംഭിച്ചത്. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.

യൂട്യൂബിലൂടെയാണ് അദിതി ജാവ സ്‌ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും പരിശീലിച്ചത്. അദിതി ആദ്യം കണ്ടെത്തിയത് മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ്. ഇത് സ്ഥാപനത്തിന്റെ ശ്രദ്ധയില്‍പെടുത്തിയ അദിതിയെ ബിരുദം ഇല്ലാതിരുന്നിട്ട് പോലും മാപ് മൈ ഇന്ത്യ ജോലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്‌നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News