കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാന്‍ അനുമതി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കോ-വിന്‍ ആപ്പ് വഴി വാക്‌സിനായി ഇനി മുതല്‍ ഗര്‍ഭിണികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഐ.സി.എം ആറിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഗര്‍ഭധാരണം വൈറസ് ബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കില്ല. നിലവിലെ വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും സുരക്ഷിതതമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാം എന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News