സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പാചകത്തൊഴിലാളികള്‍ക്ക് സമാശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 2020-21 അദ്ധ്യയന വര്‍ഷം പാചകത്തൊഴിലാളികള്‍ക്ക് പ്രതിമാസം 1600 രൂപ വീതം സമാശ്വാസമായി അനുവദിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ചില മാസങ്ങളിലെ സമാശ്വാസം നല്‍കാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ വിതരണം
ചെയ്യാന്‍ സാധിക്കാതെ വന്ന കുടിശ്ശികയിനത്തിലുള്ള തുകയാണ് അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

ഇതിനായി ഓരോ ജില്ലയിലും ആവശ്യമായി വരുന്നത് എത്ര തുക എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊത്തം 11,75,000 രൂപയാണ് കുടിശ്ശികയിനത്തിലുള്ള തുക. ഈ തുക അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News