പ്രതിപക്ഷ പ്രതിഷേധം: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ബംഗാള്‍ ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ബംഗാളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഇടക്കുവച്ച് നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ അക്രമങ്ങളില്‍ ബി ജെ പി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ബി ജെ പി – ഗവര്‍ണര്‍ നാടകമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങള്‍ ഉയര്‍ത്തി ബി ജെ പി – തൃണമൂല്‍ ഏറ്റുമുട്ടലോടെയായിരുന്നു മമത സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങിയത്. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഉടന്‍ അക്രമങ്ങളെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ആരോപിച്ച് ബി ജെ പി അംഗങ്ങള്‍ എഴുന്നേറ്റതോടെ സഭ പ്രതിഷേധക്കളമായി.

ബഹളത്തിനിടെ നയപ്രഖ്യാപന പ്രസംഗം ഇടയ്ക്കുവെച്ച് നിര്‍ത്തി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി ഗവര്‍ണര്‍ അസാധാരണമായ നീക്കമാണ് നടത്തിയത്. തൊട്ടുപിന്നാലെ ബി ജെ പി അംഗങ്ങളും നിയമസഭ ബഹിഷ്‌കരിച്ചു. സംസ്ഥാനത്ത് ഗവര്‍ണര്‍ – മമത ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിനിടെയായിരുന്നു സഭയില്‍ ബി ജെ പി ബഹളവും ഗവര്‍ണറുടെ ഇറങ്ങിപ്പോക്കുമെന്നതാണ് ശ്രദ്ധേയം. ഗവര്‍ണര്‍ – ബി ജെ പി നാടകമെന്നാണ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News