അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ടോണി ക്രൂസ് വിരമിക്കുന്നു

ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. യൂറോകപ്പില്‍ നിന്ന് ടീം പുറത്തായതിന് പിന്നാലെയാണ് ക്രൂസിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2010ല്‍ അരങ്ങേറിയ ക്രൂസ് 109 അന്താരാഷ്ട്ര മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞിട്ടുണ്ട്. 17 ഗോളുകളും നേടി. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു.

ദീര്‍ഘകാലം രാജ്യത്തിന് വേണ്ടി ജഴ്സിയണിയാന്‍ അവസരം കിട്ടിയതില്‍ അഭിമാനമുണ്ടെന്ന് ക്രൂസ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ‘ജര്‍മനിക്കായി 109 മത്സരങ്ങള്‍ കളിച്ചു. ഇനി അങ്ങനെയൊന്നുണ്ടാകില്ല. പ്രധാനപ്പെട്ട കിരീട നേട്ടങ്ങള്‍ക്ക് ശേഷമാണ് കളിയവസാനിപ്പിക്കുന്നത്. അവ സാധ്യമാക്കുന്നതിനായി എന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഉണ്ടാകില്ല. വരും വര്‍ഷങ്ങളില്‍ റയല്‍മാഡ്രിഡിലെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നു. ഒരു ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു’ – ക്രൂസ് കുറിച്ചു.

കോച്ച് ജോക്കിം ലോയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘ആരാധകര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി. വിമര്‍ശകര്‍ക്കും നന്ദിയറിയിക്കുന്നു. ഏറ്റവും ഒടുവില്‍ ജോക്കിം ലോയോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. അദ്ദേഹമാണ് ജര്‍മനിയെ ലോകകപ്പ് ജേതാക്കളാക്കി മാറ്റിയത്. അദ്ദേഹം എന്നില്‍ വിശ്വാസമര്‍പ്പിച്ചു’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News