കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസ്; അഞ്ച് കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസില്‍ അഞ്ച് കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റിലായി. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ് , മുഹമ്മദ് ബഷീര്‍ , മുഹമ്മദ് ഹാഫിസ് , മുഹമ്മദ് ഫാസില്‍ , ഷംസുദ്ദീന്‍ എന്നിവര്‍ ആണ് ഇന്ന് അറസ്റ്റിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെയും തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു.

റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. ഇവരും സംഭവ സമയത്ത് കരിപ്പൂരില്‍ വന്നിരുന്നു. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്നും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News