ഐ എസ്സില്‍ ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ഐ എസ്സില്‍ ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിമിഷയുടെ മാതാവ് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്പത്താണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഭര്‍ത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നിമിഷ, ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാന്‍ പൊലീസിന് കീഴടങ്ങി ഇപ്പോള്‍ ജയിലിലാണന്നും നാട്ടിലെത്തിക്കണമെന്നുമാണ് ആവശ്യം. മകളെയും കുഞ്ഞിനേയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളേയും ദേശീയ മനുഷ്യാവകാശ കമ്മീഷനേയും ബാലാവകാശ കമ്മീഷനേയും സമീപിച്ചിട്ടും നടപടിയില്ലെന്നും ഹര്‍ജിയില്‍
പറയുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News