കോപ്പ അമേരിക്ക: ക്വാര്‍ട്ടറില്‍ മത്സരങ്ങള്‍ നാളെ മുതല്‍

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ മുതല്‍. നാളെ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഒരു മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ബ്രസീല്‍ ചിലിയെ നേരിടുമ്പോള്‍ പെറുവും പരാഗ്വെയും തമ്മിലാണ് മറ്റൊരു മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് പെറു – പരാഗ്വെ മത്സരം നടക്കുമ്പോള്‍ പുലര്‍ച്ചെ 5.30നാണ് ബ്രസീല്‍ ചിലിയെ നേരിടുക.

ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും വിജയിച്ച ബ്രസീലിന് അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ സമനില വഴങ്ങേണ്ടിവന്നു. എന്നാല്‍, ഈ മത്സരത്തില്‍ പല മുന്‍നിര താരങ്ങളും ബ്രസീല്‍ ടീമില്‍ കളിച്ചിരുന്നില്ല. നോക്കൗട്ട് ഘട്ടമായതിനാല്‍ ആ താരങ്ങളൊക്കെ ഇന്ന് ബ്രസീല്‍ നിരയില്‍ തിരികെ എത്തും. മികച്ച ഫോമിലുള്ള ബ്രസീല്‍ ടൂര്‍ണമെന്റില്‍ ആകെ 10 ഗോള്‍ നേടിയപ്പോള്‍ വെറും രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്.

അതേസമയം, ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനക്കാരായാണ് ചിലി ക്വാര്‍ട്ടറില്‍ എത്തുന്നത്. ഒരു മത്സരത്തില്‍ മാത്രമാണ് ചിലിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ആകെ മൂന്ന് ഗോളടിച്ച ചിലി 4 ഗോള്‍ വഴങ്ങി. പരുക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസ് ഇന്ന് ടീമിലെത്തുമെന്ന് സൂചനയുണ്ട്.

മുന്‍പ് 72 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 51 തവണയും ബ്രസീലാണ് വിജയിച്ചത്. 8 മത്സരങ്ങളില്‍ ചിലി ബ്രസീലിനെ അട്ടിമറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News