രാജ്യത്ത് ആക്ടീവ് കേസുകളില്‍ 86% കുറവ്

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. മഹാരാഷ്ട്രയില്‍ 8753 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു,156 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 4230 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 97 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

രാജ്യത്ത് 71 ജില്ലകളില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആക്റ്റീവ് കേസുകളില്‍ 86% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി നിരക്ക് നിലവില്‍ 97% മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പുതിയതായി കൊവിഡ് ബാധിക്കുന്നവുടെ എണ്ണത്തില്‍ ഒരാഴ്ചക്കിടെ 13 ശതമാനം കുറവ് വന്നിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 12 വരെ നീട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News