മയൂഖ ജോണി ഉന്നയിച്ച പീഡനാരോപണം: ഇരയായ യുവതി എസ് പി ജി പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കായിക താരം മയൂഖ ജോണി ആരോപണങ്ങള്‍ ഉന്നയിച്ച ബലാത്സംഗ കേസില്‍ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. തൃശൂര്‍ റൂറല്‍ എസ് പി ജി പൂങ്കുഴലി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ എസ് പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിയില്‍ പറയുന്നു. ആളൂര്‍ സി ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കേസന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ജോണ്‍സന്‍ ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ വീട്ടിലെത്തിയ സംഘം വീട്ടുകാരുടെ മൊഴിയെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News