മഹാരാഷ്ട്രയില്‍ 8,753 പുതിയ കേസുകള്‍; മരണം 156

വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ 8,753 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 156 പേര്‍ മരിച്ചു. മരണസംഖ്യ 1,22,353 ആയി. നിലവില്‍ 1,16,867 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8,385 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. രോഗമുക്തി നേടിയവര്‍ 58,36,920 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.01 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 2.01% ആണ്.

നിലവില്‍ 6,24,745 പേര്‍ വീടുകളിലും 4,472 പേര്‍ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്. മുംബൈയില്‍ പുതിയ 676 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ മരണപ്പെട്ടു. മരണസംഖ്യ 15,499 ആയി ഉയര്‍ന്നു. 546 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇത് വരെ രോഗമുക്തി നേടിയവര്‍ 6,97,140.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News