ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പയ്യന്നൂര്‍ രാമന്തളിയില്‍ ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബന്ധുക്കളുടെ പരാതിയിലാണ് യുവതിയുടെ ഭര്‍ത്താവ് റഷീദിനെ പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചെമ്മരന്‍കീഴില്‍ ഷമീലയെന്ന ഇരുപത്തിയാറുകാരി കഴിഞ്ഞ മാസം രണ്ടിനാണ്
ഭതൃഗൃഹത്തില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഷമീലയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് റഷീദിന്റെ പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഷമീല ആത്മഹത്യ ചെയ്തതോടെ ഭര്‍ത്താവ് റഷീദ് ഒളിവില്‍ പോയി.സഹോദരിയുടെ കാലിക്കടവിലെ വീട്ടില്‍ രഹസ്യമായി താമസിച്ചു വരുന്നതിനിടെയിലാണ് പയ്യന്നൂര്‍ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്തുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തത്.

ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് യുവതിയുടെ ആത്മഹത്യ കുറിപ്പിലും സുചനകള്‍ ഉണ്ടായിരുന്നു. ഗാര്‍ഹിക പീഡനം, അത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതിയുടെ പേരിലുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News