ബൈക്ക് സ്റ്റണ്ടിങ്ങില്‍ അദ്ഭുതമായി ആറ് വയസ്സുകാരി ഫാത്തിമ നഷ്വ; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ബൈക്ക് സ്റ്റണ്ടിങ്ങില്‍ അദ്ഭുതം കാഴ്ചവെക്കുന്ന ആറ് വയസ്സുകാകാരിയുണ്ട് ആലുവയില്‍. തന്റെ കുഞ്ഞു ബൈക്ക്, ചെളിയിലൂടെ ചീറിപ്പായിച്ചും മണ്‍തിട്ടിലൂടെ കുതിച്ചു ചാടിച്ചും വിസ്മയ പ്രകടനം നടത്തുകയാണ് രണ്ടാം ക്ലാസുകാരി ഫാത്തിമ നഷ്വ. ഫാത്തിമയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.

ബൈക്ക് സ്റ്റണ്ടിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളാണ് ഫാത്തിമയ്ക്ക് പ്രചോദനമായത്. പിന്നെയധികം താമസിച്ചില്ല. തനിക്കും ഇതുപോലെ ചെയ്യാന്‍ ഒരു ബൈക്ക് വാങ്ങിത്തരണമെന്നായി ഫാത്തിമ. കളിപ്പാട്ടം വാങ്ങിത്തരണമെന്ന ലാഘവത്തോടെ മകള്‍ ,ബൈക്ക് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം തമാശയാണെന്നാണ് പിതാവ് ആസാദ് കരുതിയത്.

എന്നാല്‍ പെണ്‍കുട്ടിയായതുകൊണ്ടാണൊ ബൈക്ക് വാങ്ങിത്തരാത്തത് എന്ന ഒറ്റ ചോദ്യത്തില്‍ പതറിയ ആസാദ് മകളുടെ ആഗ്രഹത്തിന് വഴങ്ങി. ഡല്‍ഹിയില്‍ നിന്നും സുഹൃത്ത് വഴി എത്തിച്ചു 49 സി സി യുടെ ഒരു കുഞ്ഞന്‍ ബൈക്ക്… മാത്രമല്ല അഭ്യാസ പരിശീലനത്തിനായി ആലുവയിലെ വീടിനടുത്തുള്ള പറമ്പില്‍ ട്രാക്കും ഒരുക്കി കൊടുത്തു.

വാപ്പിയാണ് പരിശീലകന്‍ എന്ന് ഫാത്തിമ പറയുമെങ്കിലും അവളുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണയേകുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ആസാദ് പറയുന്നു. മമ്മൂക്കയുടെ കടുത്ത ആരാധികയായതിനാല്‍ അദ്ദേഹത്തിന്റെ വാഹന നമ്പര്‍ തന്നെ തന്റെ ബൈക്കിനും വേണമെന്ന് ഫാത്തിമയ്ക്ക് നിര്‍ബന്ധമാണ്.

ഇ കൊമേഴ്‌സ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആസാദിന്റെയും ഷബ്‌നയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ഫാത്തിമ. അനിയത്തിക്ക് കട്ട സപ്പോര്‍ട്ടുമായി ചേച്ചി ഹയാ ഫത്തിമ എപ്പോഴും കൂടെയുണ്ട്. അതേ സമയം ചേച്ചിയുടെ ബൈക്ക് അഭ്യാസപ്രകടനത്തില്‍ ആകൃഷ്ടനായ മൂന്ന് വയസ്സുകാരന്‍ അഹമ്മദ് ഹമ്പല്‍ ഇപ്പോഴേ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News