കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സര്‍വ്വീസ് വിവരങ്ങളും ശമ്പളവും ഇനി മുതല്‍ ഓണ്‍ലൈനില്‍

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സര്‍വ്വീസ് വിവരങ്ങളും ശമ്പളവും ഇനി മുതല്‍ ഓണ്‍ ലൈനായി ലഭ്യമാകും. തിരുവനന്തപുരം കെ എസ് ആര്‍ ടി സി ചീഫ് ഓഫീസില്‍ നടന്ന പരിപാടിയില്‍ സ്പാര്‍ക്ക് ഓണ്‍ലൈന്‍ പദ്ധതി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നത് പോലെ കെ എസ് ആര്‍ ടീ സിയിലെ ഇരുപത്തി ഏഴായിരത്തോളം വരുന്ന ജീവനക്കാരുടെ ലീവ്,ശമ്പളം, പി എഫ് തുടങ്ങിയവയെല്ലാം സ്പാര്‍ക്ക് വഴി ലഭ്യമാകും.സ്പാര്‍ക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ പൊതുമേഖല സ്ഥാപനമാണ് കെ എസ് ആര്‍ ടി സി.

പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂടുതല്‍ പ്രതിബദ്ധത കാണിക്കണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ ധനകാര്യ മാനേജ്‌മെന്റ് ശക്തമാക്കുകയാണ് സര്‍ക്കാര്‍ നയം.

ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ആരെയും പിരിച്ച് വിടില്ല. മുടങ്ങിക്കിടന്ന ശമ്പള പരിഷ്‌കരണ ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News