ADVERTISEMENT
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസില്‍ 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍ (18), ഷംനാസ് (24) എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കുറ്റം ചുമത്തിയാണ് കൊടുവള്ളി പൊലീസ് നടപടി, പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും
ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് മൈബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. എളേറ്റില്‍ വട്ടോളിയില്‍ 2 ദിവസം മുമ്പാണ് സംഭവം. ഇയ്യാട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്.
ബൈക്കില്‍ രണ്ടുപേര്‍ റോഡരകില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയുമായിരുന്നു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിച്ച ഉടനെ ബൈക്ക് മുന്നോട്ടെടുത്തു.
ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. റോഡില്‍ തെറിച്ച് വീണ അലി അക്ബറും കണ്ടു നിന്നവരും മോഷ്ടാക്കളെ പിന്തുടര്‍ന്നെങ്കിലും പിടി കൂടാനായില്ല.
കൈക്കലാക്കിയ അലി അക്ബറിന്റെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചു വീണ പോലീസിന് കൈമാറി. വലിച്ചിഴച്ച് കൊണ്ടു പോകുന്നതിനിടെ പരിക്കേറ്റ അലി അക്ബര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.