ദേശ സ്നേഹത്തിൻറെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട സ്ഥിതിയാണിപ്പോൾ; കേന്ദ്ര സർക്കാരിൻറെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ

കേന്ദ്ര സർക്കാരിൻറെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാരിൻറെ പുതിയ സിനിമ നയം ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സെൻസറിംഗ് കഴിഞ്ഞ സിനിമകൾ വീണ്ടും വിളിച്ചു വരുത്തി സെൻസർ ചെയ്യുമെന്നത് അംഗീകരിക്കാൻ കഴിയില്ല.

പടമെടുക്കുന്നവർ എല്ലാം ജന ശത്രുക്കളാണ് എന്ന നയമാണ് കേന്ദ്രസർക്കാരിന്. കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ സിനിമ മേഖലയിലുള്ളവർ ചോദ്യം ചെയ്യുന്നില്ല

ചോദ്യം ചെയ്യേണ്ടവർ അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾ തിരഞ്ഞു നടക്കുന്നു. കേന്ദ്ര സർക്കാരിനെ എതിർക്കുന്നവരെ റെയ്ഡുകൾ കൊണ്ട് തകർക്കുന്നു

ദേശ സ്നേഹത്തിൻറെ സർട്ടിഫിക്കറ്റ് നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട സ്ഥിതിയാണിപ്പോൾ. ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് സിനിമയെടുക്കാൻ തോന്നുന്നില്ല

താൻ ഇപ്പോൾ സിനിമയെടുത്താൽ അതിനെ അമർത്തി കളയുമെന്ന ഭയം ഉണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.  80-ാം പിറന്നാൾ ദിനത്തിൽ കൈരളി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അടൂരിൻ്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News