സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും; എ എ റഹിം

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് ഡിവൈഎഫ്‌ഐ സസ്ഥാന സെക്രട്ടറി എ എ റഹീം. വലതുപക്ഷ വത്ക്കരണത്തിനെതിരെ ഡിവൈ എഫ് ഐ കാമ്പയിന്‍ ആരംഭിക്കുന്നുവെന്നും ജൂലൈ 10 മുതല്‍ 20 വരെ സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ നടത്തുമെന്നും എ എ റഹിം അറിയിച്ചു.

സ്ത്രീധനം, ജാതി ബോധം, ശാസ്ത്ര വിരുദ്ധ ചിന്തകള്‍, മയക്കുമരുന്ന്, ക്വട്ടേഷന്‍ മാഫിയാ സംഘം തുടങ്ങിയ വിഷയകളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് തലത്തില്‍ 214 ഓളം സെമിനാറുകള്‍ നടത്തും.15 മുതല്‍ 20 വരെ യൂണിറ്റ് തലത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എ എ റഹീം വ്യക്തമാക്കി.

ഇന്ധനവില വര്‍ദ്ധനവിനെതിരെയും വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം വ്യക്തമാക്കി. ജൂലൈ 6 ന് ബ്ലോക്ക് തലങ്ങളില്‍ കേന്ദ്ര ഓഫീസുകളില്‍ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ കേസില്‍ മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ ധാര്‍മ്മികത കാണിക്കണമെന്നും മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ എം എല്‍ എ പ്രതിയെ നിയമത്തിന് വിട്ടു നല്‍കണമെന്നും റഹീം വ്യക്തമാക്കി. പോക്‌സോ എംഎല്‍എ ആയി മാത്യൂ കുഴല്‍നാടന്‍ മാറി. ഏഴാം തിയതി എംഎല്‍എക്കെതിരെ പ്രതിഷേധിക്കും.

അതേസമയം, കൊടകര കേസില്‍ കെ സുരേന്ദ്രന്‍ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നുവെന്ന് നിയമം തനിക്ക് ബാധകമല്ല എന്ന നിലയിലാണ് സുരേന്ദ്രന്‍ നടക്കുന്നത്. നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ്. ഹവാല പാര്‍ട്ടിയായി സംസ്ഥാന ബി ജെ പി മാറിയെന്നും സുരേന്ദ്രന് കുഴല്‍പ്പണ പനിയാണെന്നും എ എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ ഒരു വ്യവസായവും അടച്ചുപൂട്ടി പോകണമെന്ന അഭിപ്രായം ഡിവൈഎഫ്‌ഐയ്ക്കില്ല. നിക്ഷേപക സൗഹ്യദ സംസ്ഥാനമായി കേരളം മാറണം.വ്യവസായ മന്ത്രി തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. കിറ്റെക്‌സ് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കണം. കേരളത്തെക്കുറിച്ച് ലോകത്താകമാനം തെറ്റായ സന്ദേശം നല്‍കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here