കണ്‍വീനര്‍ പദവി ഒഴിയണം; എം.എം ഹസനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

യുഡിഎഫ് കണ്‍വീന്‍ എം.എം.ഹസനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ പദവി ഒഴിയണമെന്ന് പ്രവര്‍ത്തകര്‍. കെ.മുരളീധരനെ പുതിയ കണ്‍വീനറാക്കണമെന്നും ആവശ്യം. പ്രവര്‍ത്തകരുടെ പ്രതിഷേധം ഹസനെ തല്‍ക്കാലും പദവിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചതിന് പിന്നാലെ.

തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് പ്രതിപക്ഷനേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റി. ഇതോടെ പുതിയ യുഡിഎഫ് കണ്‍വീനര്‍ ആരെന്ന ചോദ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നു. ഗ്രൂപ്പിന് അതീതമായി കെ.മുരളീധരന്റെ പേര് ഉയര്‍ന്നതോടെ ഗ്രൂപ്പു നേതാക്കളും മുരളീധര വിരുദ്ധരും ഹസന്‍ തല്‍ക്കാലം പദവിയില്‍ തുടരട്ടെയെന്ന ധാരണയിലെത്തി.

ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിരിക്കുന്നത്. ഇന്ധന വിലവര്‍ധനവിനെതിരെ ഹസന്‍ എഴുതിയ പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. പദവിയില്‍ അള്ളിപിടിച്ചിരിക്കാതെ വഴിമാറികൊടുക്കൂവെന്നാണ് ്പ്രവര്‍ത്തകരുടെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി തോറ്റു. എന്നിട്ടും പദവില്‍ കടിച്ചുതൂങ്ങുന്നത് എന്തിനാണ്. മാന്യമായി ഒഴിഞ്ഞില്ലെങ്കില്‍ അവഹേളിതനായി ഇറങ്ങിപോകേണ്ടിവരും. ചെന്നിത്തലയുടെ ഗതി താങ്കള്‍ക്കും വരുമെന്നും പ്രവര്‍ത്തകര്‍ ഹസനെ ഓര്‍മിപ്പിക്കുന്നു.

ഹസനെതിരെ ഫെയ്സ്ബുക്കില്‍ നടത്തിയിരിക്കുന്ന പ്രവര്‍ത്തകരുടെ പ്രതിഷേധനം സംഘടിതമായ ആക്രമണമെന്ന് വ്യക്തമാണ്. കെപിസിസി അധ്യക്ഷ പദവിയില്‍ പരഗണിച്ചിരുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തെ സുധാകരന്‍ അനുകൂലികള്‍ നടത്തിയത്. ജാതി പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലും അധിക്ഷേപിച്ചു. സമാനമായ ആക്രമണമാണ് ഇപ്പോള്‍ ഹസനുനേരെയും ഉണ്ടായിരിക്കുന്നത്. അതേസമയം എം.എം.ഹസനും എ വിഭാഗവും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News