റീ ബില്‍ഡ് ബെറ്റര്‍ എന്നതാണ് ഈ സഹകരണ ദിനത്തിലെ സന്ദേശം: മന്ത്രി വി എന്‍ വാസവന്‍

റീ ബില്‍ഡ് ബെറ്റര്‍ എന്നതാണ് ഈ സഹകരണ ദിനത്തിലെ സന്ദേശമെന്ന് മന്ത്രി വി എന്‍ വാസവന്‍. നൂറ് ദിന പരിപാടിയുടെ ഭാഗമായി പതിനായിരം തൊഴിലവസരം വകുപ്പ് സൃക്ഷ്ടിക്കുമെന്നും ബ്ലെഡ് മാഫിയയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ മുറ്റത്തെ മുല്ല പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത് പാലക്കാട് മാത്രമായിരുന്നു. ഇനി എല്ലാ ജില്ലകളിലും നടപ്പാക്കും. കോട്ടയത്ത് അക്ഷര മ്യൂസ്യം സ്ഥാപിക്കും. കേരള ബാങ്കില്‍ എടിഎം അടക്കമുള്ള സേവനം ലഭ്യമാക്കും. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും രണ്ട് റൈസ് മില്ല് കൂടീ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാര്‍ക്ക് വേണ്ടി ഒരു സഹകരസംഘം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. പ്രവര്‍ത്തനം മുടങ്ങിയ സംഘങ്ങളെ മുന്നോട്ട് കൊണ്ട് വരും. പ്രാഥമിക സഹകരണ സംഘങ്ങളെ കോര്‍ ബാങ്കിങ്ങിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനുള്ള ഐ.ടി ഇന്റഗ്രേഷന്റെ കാര്യത്തില്‍ തീരുമാനമായി. ഇതോടെ മൊബൈല്‍ ബാങ്കിങ്ങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here