സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

പഴയകാല മലയാള ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലഘട്ടത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, കഥാകൃത്ത്, നോവലിസ്റ്റ്, നിശ്ചല ഛായാഗ്രാഹകന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു. ഇണയെത്തേടി, അമ്പട ഞാനേ, മൃദുല, ഐസ്‌ക്രീം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News