ചലച്ചിത്ര സംവിധായകന്‍ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

ലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മരണം. സംസ്‍കാരം പിന്നീട്.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

മലയാള ചലച്ചിത്ര രംഗത്ത് ഒരു കാലഘട്ടത്തിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം,സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കഥാകൃത്ത്, നോവലിസ്റ്റ്‌, നിശ്ചല ഛായാഗ്രാഹകൻ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു.

ആറ് സിനിമകളാണ് ആന്‍റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്‍തത്. വയല്‍, അമ്പട ഞാനേ!, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നിങ്ങനെ ആറ് ചിത്രങ്ങള്‍. ഇതില്‍ ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം. സംവിധാനം ചെയ്യാത്ത പല ചിത്രങ്ങള്‍ക്കും കഥ രചിച്ചു. രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവയാണ് അവയില്‍ ശ്രദ്ധേയം. നടി സിൽക്ക് സ്‍മിതയെ സിനിമയിലേക്ക് കൊണ്ടുവന്നതും ആന്‍റണി ഈസ്റ്റ്മാന്‍ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News