കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം. കേരളത്തിലെ ചരിത്ര പഠ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വാണെന്നും ഗുജറാത്തിനെ മാതൃകയാക്കി മാറ്റിയെഴുതാണമെന്നും പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ശുപാര്‍ശ.

ബിജെപി അനുഭവമുള്ള പബ്ലിക് പോളിസി റിസര്‍ച് സെന്റിന്റെ പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ജവഹര്‍ലാല്‍ നെഹ്റുവിന് പ്രാധാന്യം നല്‍കുമ്പോള്‍ പട്ടേലിന്റെ സംഭാവനകള്‍ വിശദീകരിക്കുന്നില്ല. വര്‍ണ വ്യവസ്ഥക്ക് പ്രാധാന്യം നല്‍കുകയും. അടിമത്വത്തെ കുറിച്ചു വിശദീകരിക്കുകയും ചെയ്യുന്നു. തുടങ്ങിയ വിമര്ശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

കേരള ബോര്‍ഡിന്റെ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വ് ആണെന്നും വേദിക് കാലഘട്ടത്തെ കുറിച്ചു പരാമര്‍ശിക്കാതെ വര്‍ണ വ്യവസ്ഥക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്നുമാണ് പാര്‍ലമെന്ററി സമിതിക്ക് മുന്നിലെത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പബ്ലിക് പോളിസി റിസര്‍ച് സെന്ററാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജവര്‍ലാല്‍ നെഹ്റുവിന് അമിത് പ്രാധാന്യം നല്‍കുമ്പോള്‍ പട്ടേലിന്റെ സംഭാവനകള്‍ വളരെ കുറവാണ് നല്‍കിയിരിക്കുന്നത്.. ആറാം ക്ലാസ്സ് പുസ്തകത്തില്‍ അടിമ വ്യവസ്‌റ്ജയെ അമിതമായി വിശദീകരിക്കുന്നു. രാജ്യം കീഴടിക്ക മുസ്ലിം രാജാക്കന്മാര്‍ക്ക് എന്‍സിഇആര്‍ടി അമിത് പ്രാധാന്യം നല്‍കുന്നുണ്ടെന്നും വിമര്‍ശിക്കുന്നു.

ഇതിന് പുറമെ മുഗള്‍ സ്ത്രീകളെ കുറിച്ചു പരാമര്‍ഷിക്കുമ്പോള്‍ രാജ്പുത്ര സ്ത്രീകളെ കുറിച്ചു ഒന്നും ഇല്ലെന്നുമുള്ളതാണ് ബിജെപി അനുഭവമുള്ള ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുജറാത്തിനെ മാതൃകയാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കടന്നുകയാട്ടത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതും.

പാഠ്യപദ്ധതി പരിഷ്‌ക്കരണം നടപ്പാക്കുന്നത് ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. നേരത്തെ രാഷ്ട്രീയ ശിക്ഷക് ആയോഗ് എന്ന സംഘടനയെ കൊണ്ടു റിപ്പോര്‍ട്ട് തയ്യാറാക്കിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു സമാനമായി ബോജെപി അനുഭവമുള്ള പബ്ലിക് പോളിസി റിസര്‍ച് സെന്ററിനെ ഏല്‍പിച്ചതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here