വോട്ടര്‍ പട്ടിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം: ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ജോയിന്റ് ചീഫ് ഇലക്ടറലാണ് പരാതി നല്‍കിയത്.

രണ്ട് കോടി അറുപത്തിയേഴ് ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരാതി. ഐ ടി നിയമപ്രകാരവും ഗുഡാലോചന ,മോഷണം എന്നികുറ്റങ്ങള്‍ ചുമത്തിയുള്ള എഫ് ഐ ആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ് ലാപ്‌ടോപ്പില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായും എഫ് ഐ ആറില്‍ പറയുന്നു.ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല.

വോട്ടര്‍ പട്ടിക വിവരങ്ങള്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തിയില്‍ നിന്നും നേരത്തെ കെല്‍ട്രോണിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിരുന്നു.

ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നും പ്രതിപക്ഷ നേതാവിന് വോട്ടര്‍ പട്ടിക ചോര്‍ത്തി നല്‍കിയവരെ സംരക്ഷിക്കാനാണ് കെല്‍ട്രോണിനെതിരെ പരാതിയുമായി കമ്മീഷന്‍ രംഗത്തെത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here