കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്തെന്തിന്? നാടിന് അപമാനകരമാകുന്ന രീതിയിലുള്ള തീരുമാനം കിറ്റെസ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? ; മന്ത്രി പി രാജീവ്

കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ എന്ന് വ്യവസായമന്ത്രി പി. രാജീവ്. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്. നാടിന് അപമാനകരമാകുന്ന രീതിയിലുള്ള തീരുമാനം കിറ്റെസ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നും മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാടിന് അപമാനകരമാകുന്ന രീതിയിലുള്ള തീരുമാനം കിറ്റെസ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിറ്റക്‌സുമായി എന്തിന് രാഷ്ട്രീയ വൈരാഗ്യം. മിന്നല്‍ പരിശോധനകള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗവണ്മെന്റിന്റെ സമീപനം വളരെ പോസിറ്റീവ് ആണ്. അത്തരം പ്രശ്‌നങ്ങളില്‍ കുറച്ചു കൂടി പക്വത കാണിക്കണം.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം ഇത്തരം തീരുമാനം എടുത്താല്‍ മതിയായിരുന്നു. തുടര്‍ച്ചയായി നാടിനു അപകീര്‍ത്തികരമായ രീതിയില്‍ പോകണോ എന്ന് അവര്‍ തീരുമാനിക്കണ്ടതായിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്.

കഴിഞ്ഞ മാസം 28 ന് തന്നെ കിറ്റക്‌സിനെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരനെ വിളിച്ചു സംസാരിച്ചു. കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണെന്നും പി രാജീവ് വ്യക്തമാക്കി.

കളമശേരില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി കളമശേരി മാറും. കൊച്ചി ബാഗ്ലൂര്‍ വ്യവസായ ഇടനാഴി സംബന്ധിച്ച യോഗം നടന്നു. ഡിസംബറോയെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തികരിക്കണം എന്ന് തീരുമാനിച്ചതായും പി രാജീവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News