പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിന് പിന്നാക്ക വിഭാഗങ്ങൾക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്‍റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.

അപേക്ഷാഫാറത്തിന്റെ മാതൃക www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News