ADVERTISEMENT
കൊടകര ബി ജെ പി കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. അന്വേഷണ സംഘം പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിയമമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ച സുരേന്ദ്രന്‍ ഹാജരാകേണ്ട എന്നാണ് ബിജെ പി തീരുമാനം.
കൊടകര ബി ജെ പി കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കെ സുരേന്ദ്രന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതികരണം. കേസില്‍ നിന്ന് ഒളിച്ചോടില്ല, ചോദ്യം ചെയ്യലിന് എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. അന്വേഷണ സംഘം പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ച പാര്‍ട്ടി യോഗമുണ്ടെന്ന വാദവും സുരേന്ദ്രന്‍ മുന്നോട്ട് വെച്ചു.
ബത്തേരി കേസ് വരട്ടെ, പോലീസ് വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സുരേന്ദ്രന്‍ മറുപടി പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഹാജരായില്ലെങ്കില്‍ പോലീസ് വീണ്ടും നോട്ടീസ് നല്‍കില്ലേ എന്ന ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി ഇങ്ങനെ .
കുഴല്‍പ്പണക്കേസ്, മഞ്ചേശ്വരം, ബത്തേരി കോഴ കേസുകള്‍ എന്നിവ കാരണം വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ ബി.ജെ പി ഘടകവും കെ സുരേന്ദ്രനും. ചോദ്യം ചെയ്യലിനോട് മുഖം തിരിച്ചാല്‍ എന്താകുമെന്ന ആശങ്കയും ബിജെപിക്കുള്ളിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.