ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തിരിമറി; എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ഉദ്യോഗസ്ഥ സംഘത്തിന് സംഭവത്തില്‍ വീഴ്ച പറ്റിയുണ്ടെന്നാണ് കണ്ടെത്തല്‍. സംഭവത്തിൽ ജനറൽ മാനേജരടക്കം മൂന്ന് ജീവനക്കാരെ സസ്പെൻഡു ചെയ്തു.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റെത്തിയാൽ ടാങ്കർ പരിശോധിച്ച് ഡിസ്റ്റിലറിയിലേക്ക് മാറ്റുന്നത് എക്സൈസിന്റെ സാന്നിധ്യത്തിലാണ്. ടാങ്കറിന്‍റെ മുകളിൽ കയറിയാൽ പ്രത്യക്ഷത്തിൽ തന്നെ ഇ ലോക്കിലേക്കുള്ള പൈപ്പ് മുറിച്ചത് കാണാം. ഈ സാഹചര്യത്തിലാണ് എക്സൈസും  വീഴ്ച വരുത്തിയിട്ടുണ്ടെന്നുള്ള കണ്ടെത്തലിലെത്തിയത്.

ഇതിനിടെ പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘവും  വിശദമായ റിപ്പോര്‍ട്ട് നൽകിയതോടെ  3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജനറല്‍ മാനേജർ അലക്സ് പി.എബ്രഹാം, പേഴ്സണൽ മാനേജർ യു. ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെ ആണ് നടപടി എടുത്തത്.  നിലവിൽ ഈ ജീവനക്കാർ ഒളിവിലാണ്. അതേസമയം, സ്ഥാപനത്തിൽ നിർത്തിവച്ച മദ്യ ഉൽപ്പാദനം തിങ്കളാഴ്ചയോടെ പുനരാരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News