ഇതിഹാസ കലാകാരന്‍ ഒ വി വിജയനെ അനുസ്മരിച്ച് ‘വഴിയുടെ ദാര്‍ശനികത’

ഇതിഹാസ കലാകാരന്‍ ഒ വി വിജയന്റെ ജന്മദിന ആഘോഷം പാലക്കാട് തസ്രാക്കില്‍ നടന്നു. ജന്മദിനത്തില്‍ അനുസ്മരണ പരിപാടി ‘വഴിയുടെ ദാര്‍ശനികത’ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഒ വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് അധ്യക്ഷനായി.

കെ ഇ എന്‍ കുഞ്ഞഹമ്മദ് സ്മൃതി പ്രഭാഷണം നടത്തി. മുണ്ടൂര്‍ സേതുമാധവന്‍, കെ വി രാമകൃഷ്ണന്‍, പ്രൊഫ. പി എ വാസുദേവന്‍, ജില്ലാ പഞ്ചായത്തംഗം എം പത്മിനി, കൊടുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ശാന്ത, പഞ്ചായത്തംഗം അനിത എന്നിവര്‍ സംസാരിച്ചു. ഡോ. സി പി ചിത്രഭാനു സ്വാഗതവും എ കെ ചന്ദ്രന്‍കുട്ടി നന്ദിയും പറഞ്ഞു.

കഥകളുടെ അവതരണങ്ങളുമായി നടന്ന ‘മണിക്കഥാകൂടം’ ടി കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ടി കെ നാരായണദാസ് അധ്യക്ഷനായി. എംഎല്‍എമാരായ എ പ്രഭാകരന്‍, കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഒ വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍, പി മധു എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഒ വി വിജയന്‍ അനുസ്മരണപ്രഭാഷണം നടത്തി.സമിതി സംഘടിപ്പിച്ച സാംസ്‌കാരിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here