ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

കൊച്ചി ഉദയംപേരൂരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഉദയംപേരൂർ സ്വദേശി സന്തോഷാണ് മരിച്ചത്. അച്ഛൻ മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അച്ഛൻ മണിയൻ പൊലീസിൽ മൊഴി നൽകിയ മൊഴി.

വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് മകൻ സന്തോഷിനെ മണിയൻ കുത്തിക്കൊലപ്പെടുത്തിയത്. ക്യാൻസർ രോഗിയായ മണിയനെ സ്ഥിരമായി മദ്യപിച്ചെത്തി മകൻ സന്തോഷ് മർദ്ദിക്കാറുണ്ടായിരുന്നു. ഇതേതുടർന്ന്, ഏറെ നാളായി ബന്ധുവീട്ടിലായിരുന്നു മണിയൻ അടുത്തിടെയാണ് തിരികെ എത്തിയത്.

ഇരുവരും മാത്രമുള്ള വീട്ടിൽ ഇന്നലെ ഉച്ചയോടെ സന്തോഷ് മദ്യപിച്ചെത്തി തന്നെ മർദിച്ചതായാണ് മണിയൻ പറയുന്നത്. തുടർന്ന് രാത്രി 12 മണിയോടെ മണിയൻ സന്തോഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സന്തോഷ് കുത്തേറ്റ് കിടക്കുന്നത് കണ്ടത്. പോലീസ് എത്തിയപ്പോഴും മരണം സംഭവിച്ചിരുന്നു. നിലവിൽ ഉദയംപേരൂർ പൊലീസ് മണിയൻ്റെ അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News