പ്രശസ്ത ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് ഗോറ്റ്ലിബ് ഫൗണ്ടേഷന്‍ പുരസ്‌കാരം

ന്യൂയോര്‍ക് ആസ്ഥാനമായുള്ള അഡോള്‍ഫ് എസ്‌തേര്‍ ഗോറ്റ്ലിബ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ പുരസ്‌കാരം പ്രശസ്ത ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് ലഭിച്ചു. ചിത്രകലയില്‍ നൂതന ശൈലിയിലുള്ള അവതരണത്തിന്റെ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ മികവിനെ പരിഗണിച്ചാണ് ഈ അവാര്‍ഡ്.

പ്രശസ്ത അബ്സ്ട്രാക്ട് എക്‌സ്‌പ്രെഷനിസ്റ്റ് പെയിന്റര്‍ അഡോള്‍ഫ് ഗോറ്റ്ലിബിന്റെ പേരിലുള്ള 25000 ഡോളര്‍ (18 .5 ലക്ഷം രൂപ) അടങ്ങുന്ന ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രകാരനാണ് പ്രദീപ് പുത്തൂര്‍.

ന്യൂയോര്‍ക്കില്‍ നിന്ന് രണ്ടു തവണ ജാക്‌സണ്‍ പൊള്ളോക്ക് ഫെലോഷിപ്പും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് റോയല്‍ ഓവര്‍സീസ് ലീഗ് അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡും സീനിയര്‍ ഫെലോഷിപ്പും ലഭിച്ചിട്ടുള്ള പ്രദീപിനെ ഇറ്റലിയില്‍ നടന്ന ഫ്‌ലോറെന്‍സ് ബിനാലെയില്‍ ആദരിച്ചിരുന്നു. ക്രിസ്റ്റീസ് ലണ്ടന്‍ പ്രദീപിന്റെ ചിത്രം ഓക്ഷന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപ് പുതൂരിന്റെ കലാജീവിതം ബി ബി സി ലണ്ടന്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News