പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമിയെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിക്കുള്ളിലെ തർക്കം കാരണം നാലു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് മുഖ്യമന്ത്രിയാവുന്നത്.തർക്കം രൂക്ഷമായതോടെ നേരത്തെ, തിരാഥ് സിംഗ് റാവത്ത് രാജിവച്ചിരുന്നു.

ഡെറാഡൂണിൽ പാർട്ടി ആസ്ഥാനത്ത് നടന്ന 57 എം.എൽ.എമാരുടെ യോഗത്തിലാണ് പുഷ്‌കറിനെ തെരഞ്ഞെടുത്തത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അടുത്തയാളാണ് പുഷ്‌കർ. രണ്ടാം തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട 45 കാരനായ പുഷ്‌കർ, ഖട്ടിമ മണ്ഡലത്തിൽ നിന്നുള്ളയാളാണ്.

മുൻമുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ പ്രത്യേക ഓഫീസറായിരുന്നു പുഷ്‌കർ.അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here