ബെംഗളൂരു റെയില്‍വേ സ്റ്റേഷന്‍ അടിമുടി മാറ്റി ഇന്ത്യന്‍ റെയില്‍വേ

പ്രദര്‍ശനശാലകള്‍ മുതല്‍ മസാജിംഗ് സെന്ററുകള്‍വരെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിക്കും. ഇതില്‍ ആദ്യത്തെതായി ബെംഗളൂരു മജസ്റ്റിക് റെയില്‍വേസ്റ്റേഷനില്‍ ടണല്‍ അക്വേറിയം പ്രവര്‍ത്തനം തുടങ്ങി.
ട്രെയിന്‍ കാത്ത് മണിക്കൂറുകളോളം റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പോലെ ബോറടിപ്പിക്കുന്ന അവസ്ഥകള്‍ വേറെയുണ്ടാവില്ല. എന്നാല്‍ ഇനി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ ട്രെയിന്‍ അല്‍പ്പം കൂടി വൈകി വന്നിരുന്നെകില്‍ എന്ന് ആശിച്ചു പോകും. അത്തരമൊരു വിസ്മയ ലോകമാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കടലത്തിനടിയിലെ മായാലോകം കണ്മുന്നിലേക്ക് തുറന്നിടുന്ന ഭീമന്‍ അക്വേറിയം ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ തുറന്നു.ടിക്കറ്റിതര വരുമാനം വര്‍ദ്ദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ സ്ഥലസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൊജക്ടുകള്‍ നടപ്പാക്കുന്നത്.

യാത്രക്കാര്‍ക്ക് അവസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കാനും സ്റ്റേഷനായിലെ കാത്തിരിപ്പ് സമയങ്ങള്‍ ആനന്ദകരമാക്കാനും ലക്ഷ്യമായിട്ട് കൊണ്ടാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍എസ്ഡിസി) ആണ് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ ഈ അക്വേറിയം ഒരുക്കിയത്. റെയില്‍വേയിലെ ആദ്യത്തെ മൂവബിള്‍ ഫ്രഷ് വാട്ടര്‍ ടണല്‍ ആണിത്. വിവിധ തരത്തിലുള്ള മത്സ്യങ്ങളും കടല്‍സസ്യങ്ങളുമെല്ലാമുള്ള ഈ അക്വേറിയം വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു.

എച്ച്.എന്‍.ഐ. അക്വാട്ടിക് കിംഗ്ഡവുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള ഒരു ജല പാര്‍ക്ക് വികസിപ്പിച്ചതെന്ന് ഐ.ആര്‍.എസ്.ഡി.സി. പ്രസ്താവനയില്‍ പറഞ്ഞു. ആമസോണ്‍ നദിയിലെ ആവാസവ്യവസ്ഥയാണ് ഇതിന്റെ വികസനത്തിന്റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചത്. 12 കോടി രൂപ ചെലവഴിച്ചാണ് ഈ അക്വേറിയം നിര്‍മ്മിച്ചിരിക്കുന്നത്.

12 അടി നീളമുള്ള ഈ സമുദ്ര സാമ്രാജ്യം കടലിനടിയിലെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ആളുകളെ സഹായിക്കും. യാത്രക്കാര്‍ക്ക് അവ്‌സമീരയമായ അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം റെയില്‍വേയ്ക്ക് വരുമാനം നേടിക്കൊടുക്കാനും അക്വേറിയം സഹായിക്കും. ഒരാള്‍ക്ക് അക്വേറിയത്തില്‍ പ്രവേശിക്കാന്‍ 25 രൂപ നിരക്കാണ് ഈടാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സമയം 25 പേര്‍ക്ക് മാത്രമേ അക്വേറിയത്തില്‍ പ്രവേശിക്കാനാകു.

പ്രവേശന കവാടത്തിനരികെ സന്ദര്‍ശകരെ ചിരിച്ചു വണങ്ങി സ്വാഗതം ചെയ്യുന്ന ഒരു ഭീമന്‍ ഡോള്‍ഫിനെ കാണാം. ഇതാണ് 3ഉ സെല്‍ഫി ഏരിയ. രണ്ട് മുതല്‍ മൂന്ന് അടി വരെ നീളമുള്ള അലിഗേറ്റര്‍ ഗാര്‍, തിരണ്ടികള്‍, മൂന്നര അടി വരെ നീളമുള്ള ഈലുകള്‍, സ്രാവുകള്‍, കൊഞ്ചുകള്‍, ഒച്ചുകള്‍, ചെമ്മീന്‍ തുടങ്ങി നിരവധി ജലജീവികള്‍ ഇവിടെയുണ്ട്. പ്രകൃതിദത്ത പാറകള്‍ എന്നിവ കൊണ്ട് അക്വേറിയം അലങ്കരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News