റേഷന്‍ വിതരണത്തിലും രാഷ്ട്രീയം, ‍വര്‍ഗീയത മുഖമുദ്രയാക്കി കേന്ദ്രം: താമര ചിഹ്നത്തിലുള്ള ക്യാരി ബാഗുകള്‍, റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രം വയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി നിര്‍ദ്ദേശം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. വിതരണം ചെയ്യുന്ന റേഷൻ ബാഗുകളിൽ താമര ചിഹ്നം പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറഞ്ഞു.

നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബി.ജെ.പി. ജനറൽ സെക്രട്ടറി അരുൺ സിംഗ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമര ചിഹ്നം ബാഗുകളിലുണ്ടെന്ന് ഉറപ്പുവരുത്താൻ അതത് സംസ്ഥാനങ്ങളിലെ എം.എൽ.എമാരോടും എം.പിമാരോടും മറ്റ് ഭാരവാഹികളോടും നിർദ്ദേശിച്ചിട്ടുണ്ട്.

ബി.ജെ.പി. ഭരിക്കാത്ത സംസ്ഥാനങ്ങളിലും റേഷൻ ബാഗുകളിൽ താമര ചിഹ്നം വയ്ക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണമെന്നും കത്തിൽ പറയുന്നു. ഇത്തരം സംസ്ഥാനങ്ങളിൽ ബാനറുകൾ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് പകരം മറ്റേതെങ്കിലും പ്രതിനിധികളുടെ ചിത്രം നൽകണമെന്നും പറയുന്നുണ്ട്.അതേസമയം, നിലവിൽ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രമാണ് ഉപയോഗിക്കുന്നത്.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം അടിയന്തരമായി ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാണ് പിന്നീട് ചിത്രം വീണ്ടും പുനഃസ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel