ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാര്‍ഗരേഖ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട്  സുപ്രിംകോടതിയിൽ ഹർജി. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ചെറുമകനായ ഫിറോസ് ഭക്ത് അഹമ്മദാണ് ഹർജി നൽകിയത്.

ജനസംഖ്യ പെരുപ്പമാണ് രാജ്യത്തെ 50 ശതമാനം പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. രണ്ട് കുട്ടികളെന്ന മാനദണ്ഡം നിർബന്ധമാക്കണമെന്നും സർക്കാർ ജോലി, വോട്ടവകാശം എന്നിവയ്ക്ക് ഇത് ബാധകമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ ചാൻസിലർ കൂടിയാണ് ഹർജി നൽകിയ ഫിറോസ് ഭക്ത് അഹമ്മദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News